സിംഗപ്പൂര്‍ ഗ്രാന്‍പ്രി മൂന്നാം തവണയും വെറ്റലിന്

സിംഗപ്പൂര്‍| WEBDUNIA| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (09:15 IST)
PRO
PRO
സിംഗപ്പൂര്‍ ഗ്രാന്‍പ്രിയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും സെബാസ്റ്റ്യന്‍ വെറ്റല്‍ ഒന്നാമനായി. ഈ വിജയത്തോടെ റെഡ്‌ ബുള്‍ റെനോ ഡ്രൈവറായ വെറ്റല്‍ ഫോര്‍മുല വണ്‍ ലോക കിരീടം ഉറപ്പാക്കി.

നേരത്തെ മൂന്ന് തവണ വെറ്റല്‍ ഫോര്‍മുല വണ്‍ ലോക കിരീടം നേടിയിട്ടുണ്ട്. സീസണിലെ ഏഴാം ജയം നേടിയ വെറ്റലിന്‌ ഇപ്പോള്‍ 60 പോയിന്റിന്റെ ലീഡുണ്ട്‌.

ഫെറാ‍രിയുടെ ഫെര്‍ണാണ്ടോ അലോന്‍സോയാണ് സിംഗപ്പൂര്‍ ഗ്രാന്‍പ്രിയില്‍ രണ്ടാമത്‌. കിമി റൈക്കൊണന്‍ (ലോട്ടസ്‌, റെനോ) മൂന്നാമതെത്തി.

സിംഗപ്പൂര്‍ ഗ്രാന്‍പ്രി, മറീന ബേ സ്ട്രീറ്റ്‌ സര്‍ക്യൂട്ടിലായിരുന്നു നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :