സിനദിന്‍ സിദാന്റെ ‘തലക്കിടി‘ പ്രതിമ സ്ഥാപിച്ചതിനെതിരെ ഖത്തറില്‍ പ്രതിഷേധം
ദോഹ|
WEBDUNIA|
PRO
ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ 2006ലെ ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ നടത്തിയ വിവാദ ഹെഡ്ഡറിന്റെ വെങ്കല പ്രതിമ ഖത്തര്‍ സംസ്ഥാനമായ ദോഹയില്‍ സ്ഥാപിച്ചതില്‍ പലയിടത്തും നിന്നും പ്രതിഷേധം.
ഇറ്റാലിയന്‍ കളിക്കാരനായ മാര്‍ക്കോ മറ്റാരാസി തല കൊണ്ട് ഇടിച്ച് വീഴ്ത്തിയതിനെ തുടര്‍ന്ന് സിദാന്‍ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു.
ഇസ്ലാം നിയമപ്രകാരം പ്രതിമകള്‍ പോലുള്ള പ്രതീകങ്ങള്‍ സ്ഥാപിക്കാനാവില്ല.അല്‍ജീരിയന്‍ കലാകാരനായ അദേല്‍ അബ്ദേസെമദാണ് ഹെഡ് ബട്ട്(തല കൊണ്ടുള്ള ഇടി) എന്ന് പേരിട്ടിരിക്കുന്ന പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്.16 അടിയാണ് പ്രതിമയുടെ ഉയരം.
എന്താണ് സിദാന്‍ പ്രതിമ നിര്‍മ്മിച്ച് മഹത്വ വല്‍ക്കരിക്കാന്‍ മാത്രം ചെയ്തിരിക്കുന്നത്. എന്താണ് അയാള്‍ ഖത്തറിനായി ചെയ്തിരിക്കുന്നത്. വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും അധിഷ്ഠിതമായാണോ ഈ പ്രതിമ സ്ഥാപനമെന്നും ഖത്തര്‍ നിവാസികള്‍ ചോദിക്കുന്നു.
ഏതായാലും ഫുട്ബോള്‍ ആരാധകര്‍ക്ക് മറക്കാനാവാത്ത ഒരു സംഭവമാണ് സിദാന്റെ ഹെഡ്ഡര്‍. പിന്നീട് ഫുട്‌ബോള്‍ മത്സരങ്ങളോട് വിട പറഞ്ഞ 41 കാരനായ സിദാന്‍ നിലവില്‍ സ്പാനിഷ് ക്ലബായ റെയല്‍ മാഡ്രിഡിന്റെ അസിസ്റ്റന്റ് കോച്ചാണ്.