വെറുതെ കിടന്നുറങ്ങിയാല്‍ പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളം!

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
വെറുതെ കിടന്നുറങ്ങിയാല്‍ പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളം കിട്ടുന്ന ജോലി! കേട്ടിട്ട് അമ്പരക്കേണ്ട സംഭവം സത്യമാണ്. 70 ദിവസം ചുമ്മാ കിടന്നുറങ്ങി കൊടുത്താല്‍ യുഎസ്‌ ബഹിരാകാശ ഏജന്‍സിയായ പ്രതിമാസം 3.15 ലക്ഷം രൂപ (5000 ഡോളര്‍) ശമ്പളം തരും.

നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലെ ഫ്‌ളൈറ്റ്‌ അനലോഗ്സ്‌ പ്രോജക്ട്‌ ടീം നടത്തുന്ന പഠനത്തിനായിട്ടാണ് ഈ ശമ്പളം നല്‍കുന്നത്. ഗുരുത്വാകര്‍ഷണവുമായി ബന്ധപ്പെട്ട് ബഹിരാകാശ യാത്രികര്‍ക്കുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചുള്ള പഠനമാണിത്.

പഠനത്തിന് തയാറാവുന്നവര്‍ ഗുരുത്വാകര്‍ഷണ രഹിതമായ അവസ്ഥയ്ക്ക് തുല്യമായ സ്ഥിതി കൃത്രിമമായി സൃഷ്ടിച്ച സ്ഥലത്ത് ബഹിരാകാശ യാത്രികരുടേതിന് തുല്യമായ ശാരീരികാവസ്ഥയിലെത്തിച്ചാണ് കിടന്നുറങ്ങേണ്ടത്. മെത്തയില്‍ തല അല്‍പം താഴ്‌ന്നും കാല്‍ ഉയര്‍ന്നുമുള്ള അവസ്ഥയില്‍ 70 ദിവസം കിടക്കണം.

പരിമിതമായ സമയത്ത് മാത്രമേ എഴുന്നേല്‍ക്കാന്‍ അനുവദിക്കൂ. ഇതിന് വിധേയമാകുന്നവര്‍ക്ക്‌ ആദ്യം ചില പരിശീലനങ്ങളും 70 ദിവസത്തിന് ശേഷം സാധാരണ നിലയിലേക്ക് തിരികെയത്താനുള്ള വ്യായാമങ്ങളും വേണ്ടിവരും.

അമേരിക്കയിലെ സ്ഥിരതാമസക്കാര്‍ക്കോ പൗരന്മാര്‍ക്കോ മാത്രമേ ഈ ‘ജോലി’ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. ബഹിരാകാശത്ത്‌ അസാധ്യമായ വിപുലമായ പഠനത്തിനും അതുവഴി, ബഹിരാകാശ യാത്രികരുടെ പല പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും ഈ പഠനം വഴിതെളിയിക്കും എന്നാണ് ഗവേഷകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :