പാചക വാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിച്ചേക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പാചക വാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പാചക വാതക വില പ്രതിമാസം 10 രൂപ വര്‍ധിപ്പിക്കാനോ അല്ലെങ്കില്‍ മൂന്നു മാസത്തില്‍ 25 രൂപ വര്‍ധിപ്പിക്കാനോ ആണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.

പാചക വാതക വില വര്‍ധിപ്പിക്കുന്നത് രൂപയുടെ മൂല്യത്തകര്‍ച്ച മൂലമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. അടുത്ത ക്യാബിനറ്റ് യോഗത്തില്‍ വില വര്‍ധിപ്പിക്കാനാണ് സാധ്യത. പാചക വാതകത്തിന് പ്രതിമാസ വില വര്‍ധനയുണ്ടായാല്‍ സിലിണ്ടറുകളുടെ വില ക്രമാനുഗതമായി വര്‍ധിക്കും.

സബ്‌സിഡിയോടെ ലഭിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നേരത്തെ വെട്ടിക്കുറച്ചിരുന്നു. ഡീസലിന്റെ വില നിലവില്‍ പ്രതിമാസം ഒരു രൂപയില്‍ താഴെ വര്‍ധിപ്പിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :