സന്തോഷ്‌ട്രോഫി: കേരളത്തിനെതിരെ മലയാളികളുടെ മഹാരാഷ്ട്ര

കൊച്ചി| Venkateswara Rao Immade Setti|
PRO
സന്തോഷ്‌ ട്രോഫി ദേശീയ ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ആദ്യസെമിയില്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ വൈകിട്ട്‌ 6.30ന്‌ കേരളം മഹാരാഷ്ട്രയെ നേരിടും.

സന്തോഷ്‌ട്രോഫി സെമിഫൈനലില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ ദേശീയടീമില്‍ കളിച്ച മലയാളികളായ എന്‍ പി പ്രദീപ്, മുഹമ്മദ് റാഫി എന്നിവരാണ് മഹാരാഷ്ട്രയ്ക്കായി നില നില്‍ക്കുന്നത്.

നായകന്‍ പ്രദീപ് നയിക്കുന്ന മഹാരാഷ്ട്ര മധ്യനിരയെയാണ് കേരളം ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. ഇടുക്കി മൂലമറ്റം സ്വദേശി നെടുംപറമ്പില്‍ പാപ്പച്ചന്‍ പ്രദീപ്‌ എന്ന എന്‍. പി. പ്രദീപാണു മഹാരാഷ്ട്രയുടെ നായകന്‍. മുന്‍നിരയില്‍ തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ്‌ റാഫിയുമുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :