സന്തോഷ് ട്രോഫി ലോഗോയായി; കിച്ചു ഭാഗ്യമുദ്രയും

കൊച്ചി| WEBDUNIA|
PRO
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ലോഗോയും ഭാഗ്യമുദ്രയും പ്രകാശനം ചെയ്തു. ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാലാണ് ലോഗോയും ഭാഗ്യമുദ്രയും പ്രകാശനം ചെയ്തത്.

ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മന്ത്രി കെ ബാബു അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സ്വദേശി പ്രജിത്താണ് ലോഗോ രൂപകല്‍പ്പന ചെയ്തത്. ഭാഗ്യമുദ്രയായി തെരഞ്ഞെടുക്കപ്പെട്ട പന്തിനു പിന്നാലെ ഓടുന്ന കിച്ചു എന്ന പട്ടിക്കുട്ടി രൂപകല്‍പ്പന ചെയ്തത് പിറവം സ്വദേശി കെയു അനൂപ് ദാസാണ്. ഇരുവര്‍ക്കും 5000 രൂപ സമ്മാനമായി നല്‍കും. 700 ഓളം അപേക്ഷകരില്‍ നിന്നാണ് ലോഗോയും ഭാഗ്യ മുദ്രയും തെരഞ്ഞെടുത്തത്.

പ്രാഥമിക മല്‍സരങ്ങള്‍ കേരളത്തിലും ഉത്തര്‍ പ്രദേശിലുമായി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് നടക്കുന്ന. ക്വാര്‍ട്ടര്‍ മുതലുള്ള മല്‍സരങ്ങള്‍ക്ക് കേരളം വേദിയൊരുക്കും. ഫൈനല്‍ മാര്‍ച്ച് പത്തിനാണ് നടക്കുക.

സന്തോഷ് ട്രോഫി മത്സരം ജനുവരിയില്‍ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊല്‍ക്കത്ത ലീഗിന് സമാന്തരമായി സന്തോഷ് ട്രോഫി നടത്തരുതെന്ന ബംഗാള്‍ ഫുട്‌ബോള്‍ ഘടകത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ലീഗിന് ശേഷം ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചത്.

ജനുവരിയില്‍ നടത്തിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുമെന്ന് വെസ്റ്റ് ബംഗാള്‍ ടീം അധികൃതര്‍ അറിയിച്ചതോടെയാണ് ടൂര്‍ണമെന്റ് നീട്ടിവെക്കാന്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിച്ചത്.കേരളത്തിലെ മല്‍സരങ്ങള്‍ ഫെബ്രുവരി അവസാനം ആരംഭിക്കും. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ കേരളത്തില്‍ ഫുട്‌ബോള്‍ ലീഗ് സംഘടിപ്പിക്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :