സന്തോഷ് ട്രോഫി: പി രാഹുല്‍ ക്യാപ്റ്റന്‍

കൊച്ചി : | WEBDUNIA| Last Modified ഞായര്‍, 17 ഫെബ്രുവരി 2013 (15:20 IST)
PRO
PRO
സന്തോഷ്‌ ട്രോഫിക്കുള്ള കേരളാ ടീമിനെ പി രാഹുല്‍ നയിക്കും. കേരളാ പോലീസ്‌ താരമാണ്‌ രാഹുല്‍. ക്യാമ്പിലെ 27 പേരില്‍ നിന്നുമാണ്‌ ഇരുപതംഗ സാധ്യതാ ടീമിനെ തെരഞ്ഞെടുത്ത്‌. ഇതില്‍ നാലുപേര്‍ പുതുമുഖങ്ങളാണ്‌. ജമ്മു കശ്‌മീരുമായി 21 നാണ്‌ കേരളത്തിന്റെ ആദ്യ ക്വാര്‍ട്ടര്‍ മത്സരം.

മുഖ്യ പരിശീലകന്‍ എം എം ജേക്കബിന്റെ ശിക്ഷണത്തിലാണ്‌ കേരളാ ടീം കളത്തിലിറങ്ങുക. എസ്‌ബിടിയുടെ ഏഴുപേരും കെഎസ്‌ഇബിയുടെ മൂന്നുപേരും ടീമില്‍ ഇടംനേടിയിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :