വേഗതയില്‍ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി 14കാരന്‍!

മെല്‍ബണ്‍| WEBDUNIA|
PRO
PRO
വേഗതയില്‍ ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ചരിത്രം തിരുത്തി ഓസ്ട്രേലിയയില്‍ നിന്നുള്ള14കാരന്‍. സൌത്ത് വെയ്ല്‍സിലെ ജയിംസ് ഗലോഹര്‍ എന്ന സ്കൂള്‍ വിദ്യാര്‍ഥിയാണ് റെക്കോര്‍ഡിട്ടത്.

200 മീറ്റര്‍ 21.73 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് ഈ കുട്ടി താരമായത്. പതിനാലാം വയസില്‍ 200 മീറ്റര്‍ പൂര്‍ത്തിയാക്കാന്‍ ബോള്‍ട്ട് എടുത്ത സമയത്തേക്കാള്‍ 0.08 സെക്കന്‍ഡ് കുറവാണിത്.

ലോകത്തില്‍ മറ്റൊരു കുട്ടിയും ഈ പ്രായത്തില്‍ ഈ വേഗതയില്‍ ഓടിയെത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :