ബോള്‍ട്ട് വീണ്ടും കൊടുങ്കാറ്റായ്

മോസ്‌കോ| WEBDUNIA|
PRO
PRO
ഉസൈന്‍ ബോള്‍ട്ട് വീണ്ടും കൊടുങ്കാറ്റായ് മാറിയപ്പോള്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നൂറുമീറ്ററിലെ ചാമ്പ്യന്‍പട്ടം തിരിച്ചുപിടിച്ചു. 9.77 സെക്കന്റിലാണ് ഈ ജമൈക്കന്‍ താരം ഒന്നാമതായി ഫിനീഷ് ചെയ്ത് ലോക കിരീടം ചൂടിയത്. 2011ല്‍ ദെയ്ഗുവില്‍ ഫൗള്‍ സ്റ്റാര്‍ട്ടില്‍ കൈവിട്ട ചാമ്പ്യന്‍ പട്ടം ഇക്കുറി മോസ്കോയില്‍ വാശിയോടെ ബോള്‍ട്ട് വീണ്ടെടുക്കുകയായിരുന്നു.

9.85 സെക്കന്റെടുതാണ് അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് രണ്ടാംസ്ഥാനത്തെത്തിയത്. ജമൈക്കയുടെ തന്നെ നെസ്റ്റാ കാര്‍ട്ടറാണ് മൂന്നാമതായി ഫിനീഷ് ചെയ്തത്. അസഫ പവല്‍, ടൈസണ്‍ ഗേ, യൊഹാന്‍ ബ്ലേക്ക് തുടങ്ങിയ പ്രമുഖര്‍ കളത്തിലില്ലായിരുന്നു. പരിക്കുമൂലം ബ്ലേക്കും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അസഫ പവലും ടൈസണ്‍ ഗേയും മത്സരത്തില്‍ പങ്കെടുത്തിരുന്നില്ല.

വനിതകളുടെ 10,000 മീറ്ററില്‍ ഇത്യോപ്യയുടെ തിരുനേഷ് ദിബാബ സ്വര്‍ണം നേടി. ഇവരുടെ മൂന്നാം ലോകചാമ്പ്യന്‍ഷിപ്പ് മെഡല്‍ നേട്ടമാണിത്. വനിതകളുടെ ലോങ്ജമ്പില്‍ അമേരിക്കയുടെ ബ്രിട്നി റീസ് (7.01 മീ) തുടര്‍ച്ചയായി മൂന്നാം തവണയും സ്വര്‍ണമണിഞ്ഞു. ലോങ്ജമ്പില്‍ ഹാട്രിക് നേടുന്ന ആദ്യ വനിതയാണിവര്‍. ഡിസ്കസ്ത്രോയില്‍ ക്രൊയേഷ്യയുടെ സാന്ദ്ര പെര്‍കോവിച് (67.99 മീ) സ്വര്‍ണം ചൂടി.

100 മീറ്ററില്‍ രണ്ട് ഒളിമ്പിക്സ് സ്വര്‍ണവും ലോക റെക്കോര്‍ഡും (9.58 സെ) സ്വന്തം പേരിലുള്ള ബോള്‍ട്ടിന്‍െറ ഷെല്‍ഫിലേക്ക് രണ്ടാം ലോകചാമ്പ്യന്‍ഷിപ് നേട്ടമായി കിരീടം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :