ഉസൈന്‍ ബോള്‍ട്ട് അടക്കമുള്ള താരങ്ങള്‍ക്ക് വിലക്ക് നേരിടേണ്ടി വരും?
ലണ്ടന്‍|
WEBDUNIA|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2013 (09:56 IST)
PRO
അത്‌ലറ്റുകളുടെ ഉത്തേജക മരുന്ന് പരിശോധന നടത്തിയെന്ന റിപ്പോര്‍ട്ട് നല്‍കാനായില്ലെങ്കില്‍ ഉസൈന്‍ ബോള്‍ട്ട് അടക്കമുള്ള ജമൈക്കന്‍ അത്‌ലറ്റുകള്‍ക്ക് അടുത്ത ഒളിംപിക്‌സ് അടക്കമുള്ള പ്രധാന മത്സരവേദികളില്‍ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.
ഉത്തേജകപരിശോധനകളുടെ ഫലങ്ങള്‍ നല്‍കണമെന്ന രാജ്യാന്തര ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ(വാഡ) ആവശ്യം ജമൈക്കന്‍ ഉത്തേജക വിരുദ്ധ കമ്മീഷന്‍(ജാഡ്‌കോ)നിരസിച്ച പശ്ചാത്തലത്തിലാണിത്.
ജാഡ്‌കോയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് വാഡ പ്രസിഡണ്ട് വ്യക്തമാക്കിയിട്ടുണ്ട്. ജാഡ്‌കോ നടപടി നേരിടേണ്ടി വരുമെന്ന് വാഡ പ്രസിഡണ്ട് മുന്നറിയിപ്പ് നല്‍കി. ഡെയ്‌ലി ടെലിഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് വാഡ തലവന്‍ ഇക്കാര്യം അറിയിച്ചത്.
ലണ്ടന്‍ ഒളിംപിക്‌സ് വരെയുള്ള അഞ്ച് മാസങ്ങളില്‍ ഉത്തേജക മരുന്നു പരിശോധന നടത്തിയിരുന്നില്ലെന്ന ജാഡ്‌കോ തലവന്‍ ഓഗസ്റ്റില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വാഡ ഉത്തേജക മരുന്നു പരിശോധനയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.