മെഡല്‍ തീര്‍ന്നു; ദേശീയ ഗെയിംസില്‍ സമ്മാനം പൂമാല

റാഞ്ചി| WEBDUNIA| Last Modified വ്യാഴം, 24 ഫെബ്രുവരി 2011 (14:22 IST)
PRO
PRO
ദേശീയ ഗെയിംസിലെ ജേതാക്കള്‍ക്ക് മെഡലിനു പകരം നല്‍കുന്നത് പൂമാല. വനിതകളുടെ ഖൊ-ഖൊ മത്സരത്തില്‍ വെങ്കല മെഡല്‍ ജേതാക്കള്‍ക്കാണ് മെഡലിനു പകരം നല്‍കിയത്.

സ്വര്‍ണ്ണം, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് മെഡലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ വെങ്കല മെഡലുകള്‍ തീര്‍ന്നുപോയതിനാല്‍ ജേതാക്കള്‍ക്ക് തല്‍ക്കാലം പൂമാല നല്‍കുകയായിരുന്നുവെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

വെങ്കല മെഡലുകള്‍ തീര്‍ന്നു പോയതിനാല്‍ 10 മത്സരങ്ങളുടെ മെഡല്‍ദാനം നീട്ടിവെച്ചിട്ടുണ്ട്. മെഡലുകള്‍ എത്തിച്ചിട്ടുണ്ടെന്നും മെഡല്‍ദാനം വ്യാഴാഴ്ച നടത്തുമെന്നും ജാര്‍ഖണ്ഡ് ഒളിംപ്കിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് എം ഹാഷ്മി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :