സേവിയോ കപ്പ്‌: റെയില്‍വേയ്ക്ക് കിരീടം

മുംബൈ:| WEBDUNIA| Last Modified തിങ്കള്‍, 31 ജനുവരി 2011 (15:49 IST)
അഖിലേന്ത്യാ സേവിയോ കപ്പ്‌ ബാസ്‌കറ്റ്‌ബോളിന്റെ വനിതാവിഭാഗത്തില്‍ ദക്ഷിണ റെയില്‍വേയ്ക്ക് കിരീടം. മാട്ടുംഗയിലെ ഡോണ്‍ ബോസ്‌കോയില്‍ നടന്ന ഫൈനലില്‍ നിലവിലെ ജേതാക്കളായ ഛത്തിസ്‌ഗഢിനെയാണ്‌ ദക്ഷിണ റെയില്‍വേ പരാജയപ്പെടുത്തിയത്‌.

മലയാളിതാരം ഗീതു അന്ന ജോസിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് റെയില്‍വേ വിജയിച്ചത്. സ്കോര്‍- 67 -66. റെയില്‍വേയ്‌ക്ക്‌ വേണ്ടി ഗീതു 29 പോയിന്റ്‌ നേടി. പീറ്റര്‍ രഞ്‌ജിനി, പി അനിത എന്നിവര്‍ 16 പോയിന്റും നേടി. 27 പോയിന്റ്‌ നേടിയ പുഷ്‌പയും 20 പോയിന്റു നേടിയ അഞ്‌ജു ലാക്രയുമാണ്‌ ഛത്തീസ്‌ഗഢിന്റെ സ്‌കോറര്‍മാര്‍.

പുരുഷവിഭാഗത്തില്‍ അമേരിക്കന്‍ ടീമായ ഷൂട്ടിംഗ്‌ ഫോര്‍ സക്‌സസിനെ 79-91 എന്ന സ്‌കോറിന്‌ പരാജയപ്പെടുത്തി ഇന്ത്യന്‍ റെയില്‍വേ ചാംപ്യന്‍മാരായി. റെയില്‍വേയ്‌ക്ക്‌ വേണ്ടി വിഷേഷ്‌ ബ്രഘുവാന്‍ഷി 33 പോയിന്റു നേടി ടോപ്‌സ്‌കോററായി. യദ്‌വിന്ദര്‍സിംഗ്‌ 20ഉം ഗഗന്‍ദീപ്‌സിംഗ്‌ 16 ഉം പോയിന്റു നേടി. 29 പോയിന്റു നേടിയ ടെറി ഫീല്‍ഡാണ്‌ അമേരിക്കന്‍ ടീമിന്റെ ടോപ്‌സ്‌കോറര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :