റയലിനെ ഒസസൂന അട്ടിമറിച്ചു

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 31 ജനുവരി 2011 (14:24 IST)
സ്‌പാനിഷ് ലീഗ് ഫുട്ബോളില്‍ കരുത്തരായ റയല്‍ മാഡ്രിഡിനെ ഒസസൂനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ഒസസൂനയുടെ ജയം. ഹൊസെ മോറീഞ്ഞോ പരിശീലകനായതിന് ശേഷം ലീഗില്‍ റയലിന്റെ രണ്ടാം തോല്‍വിയാണിത്.

അറുപത്തിരണ്ടാം മിനിറ്റിലായിരുന്നു വിജയ ഗോള്‍ നേടിയത്. ഹവിയര്‍ കാമുനാസാണ് ഒസസൂനയുടെ വിജയശില്‍പ്പി.

ഈ തോല്‍‌വി റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു. ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയെക്കാള്‍ ഏഴ്‌ പോയിന്റ് പിന്നിലാണ് ഇപ്പോള്‍ റയല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :