മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍: ഹാമില്‍ട്ടണ്‍ ജേതാവ്‌

സെപാംഗ്‌| WEBDUNIA|
PRO
മലേഷ്യന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തില്‍ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂവിസ്‌ ഹാമില്‍ട്ടണ്‍ ജേതാവായി.

മെഴ്‌സിഡഡിന്റെ തന്നെ ജര്‍മന്‍കാരന്‍ ഡ്രൈവര്‍ നികോ റോസ്‌ബര്‍ഗാണു രണ്ടാമത്‌ ഫിനിഷ്‌ ചെയ്‌തത്‌. ലോകചാമ്പ്യനും റെഡ്‌ബുള്ളിന്റെ ഡ്രൈവറുമായ സെബാസ്‌റ്റ്യന്‍ വെട്ടല്‍ മൂന്നാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

ഫെരാരിയുടെ മുന്‍ ചാമ്പ്യന്‍ ഫെര്‍ണാണ്ടോ അലോന്‍സോയാണു നാലാമത്‌. 1996 നു ശേഷം ആദ്യമായാണു മെഴ്‌സിഡസ്‌ ഒന്നുംരണ്ടും സ്‌ഥാനങ്ങള്‍ നേടുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :