സ്‌കീയിനിംഗിനിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ മുന്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ ശ്വാസകോശത്തിലെ അണുബാധ നിയന്ത്രണ വിധേയമാക്കിയതായി ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിലെ ഗ്രനോബിളിലുള്ള യൂണിവേഴ്‌സിറ്റി ആശുപത്രി അധികൃതര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട്.
ജര്‍മന്‍ ദിനപത്രം ബില്‍ഡ് ആണ് കഴിഞ്ഞ വെള്ളിയാഴ്ച ഷൂമാക്കറുടെ രോഗവിവരം പുറത്തുവിട്ടത്. ഒരാഴ്ച മുമ്പ് പിടിപെട്ട ന്യുമോണിയയും ഷൂമാക്കറുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.