ഷൂമാക്കര്‍ വീണത് 34 അടി ഉയരത്തില്‍നിന്ന്

ലണ്ടന്‍| WEBDUNIA|
PRO
PRO
ഫോര്‍മുല വണ്‍ മുന്‍ ചാമ്പ്യന്‍ മൈക്കല്‍ ഷൂമാക്കറുടെ തലയ്ക്ക് കഠിന ക്ഷതമേറ്റത് 34 അടി ഉയരത്തില്‍ നിന്നും നിലതെറ്റി പാറയില്‍ തലയിടിച്ച് വീണതുമൂലമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വഷണ സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ താരത്തിന്റെ അപകടത്തിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടാകാനുള്ള സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ ഇന്‍ ചാര്‍ജ് പാട്രിക് ക്യൂന്‍സി ഫ്രഞ്ച് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്.

ഫ്രഞ്ച് ആല്‍പ്‌സ് പര്‍വ്വതനിരയിലെ മെരിബെല്‍ റിസോര്‍ട്ടില്‍ ഡിസംബര്‍ 29 നാണ് സ്‌കീയിംഗിനിടെ വീണ് ഷൂമാക്കര്‍ക്ക് പരുക്കേറ്റത് .

തലച്ചോറിലെ അമിത രക്ത സ്രാവത്തെത്തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷൂമാക്കര്‍ ഗ്രനോബിള്‍സിലെ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :