ദേശീയ ബാസ്‌കറ്റ്‌ബോള്‍; കേരളത്തിന് വിജയം

ന്യൂഡല്‍ഹി| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (12:19 IST)
PRO
ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യറൗണ്ടില്‍ പുരുഷന്മാരുടെ മത്സരത്തില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളത്തിന് ജയം.

വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 65-63-നാണ് കേരളം ആന്ധ്രയെ തോല്‍പ്പിച്ചത്. പതിനാറ് പോയന്‍റ് നേടിയ ആല്‍ബില്‍ ബേബിയും 14 പോയന്‍റ് നേടിയ ടി.എസ്. അഭിലാഷുമാണ് കേരളത്തിന്റെ മികച്ച സ്‌കോറര്‍മാര്‍. ബേസില്‍ ഫിലിപ്പ് 11 പോയന്‍റും നേടി.

കഴിഞ്ഞദിവസം ആന്ധ്രാപ്രദേശിനെ 92-44-ന് തകര്‍ത്ത പഞ്ചാബിന്റെ പുരുഷന്മാരുടെ ടീം, വ്യാഴാഴ്ച നടന്ന മത്സരത്തില്‍ രാജസ്ഥാനെ 92-78-ന് തോല്‍പ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :