ബോറൂസിയ ഡോര്‍ട്മുണ്ടിന് ജര്‍മ്മന്‍ സൂപ്പര്‍ കപ്പ്

ഡാര്‍ട്മുണ്ട്‌| WEBDUNIA| Last Modified തിങ്കള്‍, 29 ജൂലൈ 2013 (08:27 IST)
PRO
ബോറൂസിയ ഡോര്‍ട്മുണ്ട്‌ 4-2ന്‌ ബയണ്‍ മ്യൂനിക്കിനെ കീഴടക്കി ജര്‍മന്‍ സൂപ്പര്‍ കപ്പിന്‌ അവകാശികളായി. മാര്‍ക്കോ റ്യൂസിന്റെ ഡബിള്‍ ഗോള്‍ മികവിലാണ് ബോറൂസിയ ഡോര്‍ട്മുണ്ട് കപ്പ് സ്വന്തമാക്കിയത്.

ജര്‍മന്‍ ബുണ്ടസ്‌ ലിഗ ജേതാക്കളും യുവേഫ ചാംപ്യന്‍സ്‌ ലീഗ്‌ കിരീടാവകാശികളുമായ ബയണിന്‌ ഇതോടെ തോല്‍വിയോടെ സീസണ്‍ തുടങ്ങാം. പുതിയ കോച്ച്‌ പെപ്‌ ഗ്വാര്‍ഡിയോളയ്ക്കു കീഴില്‍ ബയണിന്റെ രണ്ടാം കളിയായിരുന്നു.

രണ്ടു മാസം മുന്‍പ്‌ ചാംപ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ ഏറ്റുമുട്ടിയ ടീമുകള്‍ തമ്മില്‍ നടന്ന സൂപ്പര്‍ കപ്പ്‌ പോരാട്ടം കാണാന്‍ എത്തിയത് എണ്‍പതിനായിരം പേരായിരുന്നു. എന്തായാലും ബയണിന് ഈ തോല്‍‌വി വന്‍ തിരിച്ചടിയായിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :