സുനില്‍ ഛെത്രി ഇന്ത്യന്‍ ക്ലബിലേക്ക് തിരിച്ചുവരുന്നു

ബാംഗ്ളൂര്‍| WEBDUNIA|
PTI
PTI
ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്‌റ്റന്‍ സുനില്‍ ഛെത്രി ഇന്ത്യന്‍ ക്ലബിലേക്ക് തിരിച്ചുവരുന്നുവെന്ന് സൂചന. നിലവില്‍ പോര്‍ട്ട്ഗീസ് ക്ളബ് പോര്‍ട്ടിംഗ് ലീസ്ബണിന്റെ താരമാണ് ഛെത്രി. പോര്‍ട്ടുഗീസ് ക്ലബില്‍ ഛെത്രിയ്ക്ക് അധികം അവസരം കിട്ടാത്തതുകൊണ്ടാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതെന്നാണ് വിവരം.

പ്രമുഖ ഇന്ത്യന്‍ ക്ലബയായ ബാംഗ്ളൂര്‍ എഫ് സി ഉള്‍പ്പെടെയുള്ള ഐ ലീഗ് ക്ലബിലേക്ക് വരുന്നതിനായി ഛെത്രി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അറിയുന്നത്. മറ്റ് പ്രമുഖ ഇന്ത്യന്‍ ക്ലബുകളുമായും ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

പോര്‍ട്ടുഗീസ് ക്ലബില്‍ കഴിഞ്ഞ ആറുമാസത്തിനിടെ ആറു തവണയെ ഛെത്രിക്ക് കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചുള്ളൂ. പോര്‍ട്ടുഗീസ് ക്ളബില്‍ വേണ്ടത്ര അവസരം കിട്ടാത്തതിനാല്‍ ഛെത്രി അസ്വസ്ഥനായിരുന്നു. ഇതാണ് ഛെത്രി ഇന്ത്യന്‍ ക്ലബിലേക്ക് തിരിച്ചുവരുന്നതെന്ന് ഛെത്രിയോട് അടുത്തുള്ള വൃത്തങ്ങള്‍ അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :