ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം

മാഡ്രിഡ്: | WEBDUNIA|
PRO
PRO
ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം. സ്പാനിഷ് ലീഗില്‍ 19 കളികളില്‍ 18 വിജയവും ഒരു സമനിലയുമായി ജൈത്രയാത്ര നടത്തിയിരുന്ന ബാഴ്‌സലോണയ്ക്ക് സീസണിലെ ആദ്യതോല്‍വി. റയല്‍ സോസിഡാഡിനോട് എവേ മത്സരത്തിലാണ് സ്പാനിഷ് വമ്പന്മാര്‍ 3-2ന് പരാജയം സമ്മതിച്ചത്. രണ്ടുഗോളിന്മുന്നിട്ടുനിന്നശേഷം മൂന്നുഗോളുകള്‍ സ്വന്തം വലയില്‍ എത്തിയപ്പോള്‍ ബാഴ്‌സയ്ക്ക് രണ്ടാംപകുതിയില്‍ 10 പേരുമായി കളിക്കേണ്ടിവന്നതാണ് തിരിച്ചടിയായത്. 56-ാം മിനിറ്റില്‍ ജെറാര്‍ഡ് പീക്വെ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ബാഴ്‌സയുടെ ബലം പത്തുപേരിലേക്ക് ചുരുങ്ങിയത്.

സ്പാനിഷ്‌ലീഗിലെ തോല്‍വി ബാഴ്‌സയ്ക്ക് കാര്യമായ വെല്ലുവിളി സൃഷ്ടിക്കില്ല. 20 മത്സരങ്ങളില്‍ 55 പോയന്‍റുമായി അവര്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 20-ാം റൗണ്ടില്‍ വിജയിച്ചാലും എട്ടുപോയന്‍റിന്റെ ലീഡ് ബാഴ്‌സയ്ക്കുണ്ടാവും. ചിരവൈരികളായ റയല്‍ മാഡ്രിഡ് വിജയിച്ചാലും അവരുമായുള്ള അകലം 15 പോയിന്‍റായി തുടരുകയും ചെയ്യും.

തുടരെ പത്താംമത്സരത്തിലും ഗോള്‍നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്‌സയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. 25-ാം മിനിറ്റില്‍ പെഡ്രോ റോഡ്രിഗ്‌സ് രണ്ടാംഗോള്‍ നേടിയതോടെ ബാഴ്‌സലോണ മറ്റൊരു വിജയം സ്വപ്നംകാണാന്‍ തുടങ്ങി. എന്നാല്‍, സോസിഡാഡ് ഒന്നാംപകുതി പിരിയുംമുമ്പേ 41-ാം മിനിറ്റില്‍ ഒരുഗോള്‍ മടക്കി. ഉറുഗ്വായ് താരം ചോറി കാസ്‌ട്രോയായിരുന്നു സ്‌കോറര്‍.

മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡിന് പീക്വെ 56-ാം മിനിറ്റില്‍ പുറത്തായതോടെ ബാഴ്‌സയുടെ പ്രതിരോധത്തിലെ വിള്ളല്‍ കടുത്തതായി. 63-ാം മിനിറ്റില്‍ കാസ്‌ട്രോ തൊടുത്ത ഷോട്ട് മഷെറാനോയുടെ ദേഹത്തുതട്ടി ഗതിമാറി വലയില്‍ കയറിയതോടെ സ്‌കോര്‍നില 2-2 ആയി. ഇന്‍ജുറി ടൈമില്‍ കാര്‍ലോസ് മാര്‍ട്ടിനസ് നല്‍കിയ ക്രോസില്‍നിന്ന് ഇമനോള്‍ അഗിറെറ്റ്‌സെ നേടിയ ഗോള്‍ സോസിഡാഡിന് വമ്പന്‍മാര്‍ക്കെതിരായ അവിസ്മരണീയ ജയം സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സോസിഡാഡ് ഒരുതവണകൂടി ഗോളിനടുത്തെത്തിയെങ്കിലും വാല്‍ഡെസ് ബാഴ്‌സയുടെ രക്ഷകനായി.

ഗോള്‍നേട്ടത്തില്‍ എതിരാളികളില്ലാതെ കുതിക്കുന്ന മെസ്സിക്ക് ഈ മത്സരത്തിലൂടെ റെക്കോഡിനൊപ്പമെത്താനായെങ്കിലും ടീമിന്റെ തോല്‍വി പകിട്ടെല്ലാം നഷ്ടപ്പെടുത്തി. കഴിഞ്ഞ സീസണില്‍ തുടരെ 10 കളികളില്‍ 18 ഗോള്‍ നേടിയ മെസ്സി തന്റെതന്നെ റെക്കോഡിനൊപ്പമാണ് എത്തിയത്. ഇക്കുറി 10 കളികളില്‍ 15 ഗോളാണ് അര്‍ജന്‍റീനാതാരം നേടിയത്. 1996-97 സീസണില്‍ റൊണാള്‍ഡോയും (10 കളികളില്‍ 12 ഗോള്‍) 1942-43 സീസണില്‍ മരിയാനോ മാര്‍ട്ടിനും (10 കളികളില്‍ 18) തുടരെ സ്‌കോറിംഗില്‍ ഇതേനേട്ടം കൈവരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം ...

വാംഖഡെയിൽ ഇന്ന് മുംബൈ- ആർസിബി പോരാട്ടം, കഴിഞ്ഞതെല്ലാം മറന്നേക്കു, സിംഹക്കുട്ടി തിരിച്ചെത്തിയെന്ന് മുംബൈ, ലക്ഷ്യം വിജയം മാത്രം
ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് മുംബൈയെ രണ്ടിരട്ടി അപകടകാരികളാക്കും. ബുമ്രയ്‌ക്കൊപ്പം ...

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്

തിരിച്ചുവരവെന്നാൽ ഇതാണ്. എലൈറ്റ് ക്ലബിൽ ജോയിൻ ചെയ്ത് സിറാജ്
ഹൈദരാബാദിനെതിരായ പ്രകടനം ഐപിഎല്ലിലെ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണ്. ആദ്യ ഓവറില്‍ ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ...

40 വയസിലും ഫയർ തന്നെ, 93മത്തെ മിനുറ്റിൽ രക്ഷകനായി ഛേത്രി, ബെംഗളുരു എഫ് സി ISL ഫൈനലിൽ
മത്സരത്തില്‍ 2 ഗോള്‍ ലീഡ് നേടിയ ഗോവ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കൊണ്ടുപോകാന്‍ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ ...

Jasprit Bumrah: 'വന്നെടാ മക്കളേ ബുമ്ര'; കോലിയുടെ ടീമിനെ തോല്‍പ്പിക്കാന്‍ ഇന്നിറങ്ങും
ജസ്പ്രിത് ബുമ്ര തിരിച്ചെത്തുന്ന ആവേശത്തിലാണ് മുംബൈ ഇന്ത്യന്‍സ്

Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം

Gujarat Titans: സിറാജ് തീ തന്നെ; ഗുജറാത്തിനു ജയം
ഗുജറാത്തിനായി നായകന്‍ ശുഭ്മാന്‍ ഗിന്‍ (43 പന്തില്‍ 63) അര്‍ധ സെഞ്ചുറി നേടി പുറത്താകാതെ ...