മാനസിക പിരിമുറുക്കം മാറ്റാന്‍ ബ്ലേഡ് റണ്ണര്‍ വീണ്ടും ട്രാക്കില്‍
ജൊഹന്നാസ്ബര്‍ഗ്|
WEBDUNIA|
PRO
പ്രണയദിനത്തില്‍ കാമുകിയെ വെടിവെച്ചുകൊന്ന കേസില്‍ വിചാരണ നേരിടുന്ന ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്റ്റോറിയസ് വീണ്ടും പരിശീലനത്തില്‍. കൊലക്കേസില്‍ നീണ്ടകാലത്തെ വിചാരണ വേണ്ടിവരുന്ന സാഹചര്യത്തില്‍ മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പിസ്റ്റോറിയസിന്റെ കായിക രംഗത്തേക്കുള്ള മടങ്ങിവരവ്.ഇപ്പോള്‍ മത്സരങ്ങള്‍ ലക്ഷ്യമിട്ടല്ല പരിശീലനമാരംഭിച്ചതെന്ന് വക്താവ് അറിയിച്ചു.
ഇപ്പോള്‍ ജാമ്യത്തിലിറങ്ങിയ പിസ്റ്റോറിയസ് രണ്ടാഴ്ച മുമ്പ് കോടതിയില്‍ ഹാജരായിരുന്നു. 26-കാരനായ സ്പ്രിന്ററുടെ കേസ് ആഗസ്ത് 19-ന് വീണ്ടും കോടതി പരിഗണിക്കും.
2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സിന്റെ സമാപന ചടങ്ങിലെ ദക്ഷിണാഫ്രിക്കയുടെ പതാകവാഹകന്‍ കൂടിയായിരുന്ന പിസ്റ്റോറിയസ് കഴിഞ്ഞ ഫിബ്രവരി 14-നാണ് വീടിന്റെ കുളിമുറിയില്‍ കാമുകി റീവ സ്റ്റീന്‍കാംപിനെ വെടിവെച്ചു കൊന്നത്.