ഫിഫ റാങ്കിംഗില്‍ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി

സൂറിച്ച്| WEBDUNIA|
PRO
ഫിഫ റാങ്കിംഗില്‍ നിലവിലെ ലോകചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ വര്‍ഷം ഫിഫ ഇത് ആറാം തവണയാണ് റാങ്കിംഗ് പട്ടിക പുറത്തിറക്കിയത്.

ആറ് തവണയും യൂറോപ്യന്‍ ചാമ്പ്യന്‍മാരായ സ്‌പെയിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.പുതിയ ആറ് റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലും സ്ഥാനചലനമുണ്ടായിട്ടില്ല.

ജര്‍മ്മനിയും അര്‍ജന്റീനയുമാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. കൊളംബിയ, പോര്‍ച്ചുഗല്‍, ഉറുഗ്വെ, ഇറ്റലി, സ്വിസ്റ്റര്‍ലന്‍ഡ്, നെതര്‍ലാന്റ്‌സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തുടര്‍ന്ന് വരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :