ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പിന്നിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഫിഫ റാങ്കിംഗില്‍ ഇന്ത്യന്‍ ഫുട്ബോള്‍ പിന്നിലേക്ക്. നൂറ്റിനാല്‍‌പത്തിയഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ നിലവിലെ സ്ഥാനം നൂറ്റിയമ്പത്തിയഞ്ചാം സ്ഥാനത്താണ്. സാഫ് കപ്പില്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ടതാണ് ഇന്ത്യയുടെ റാങ്ക് താഴുവാന്‍ കാരണം

റാങ്കിംഗില്‍ പത്ത് സ്ഥാനം നഷ്ടപ്പെട്ടാണ് ഇന്ത്യ 155-ല്‍ എത്തിയത്. ഏഷ്യയില്‍ നാല് സ്ഥാനം നഷ്ടപ്പെട്ട് 28-ലാണ് ഇന്ത്യ.ലോക റാങ്കിങ്ങില്‍ സ്‌പെയിനാണ് ഒന്നാംസ്ഥാനത്ത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി അര്‍ജന്റീന രണ്ടാമതെത്തി.

യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനം ബെല്‍ജിയത്തെ ആറാമതെത്തിച്ചു. ജര്‍മനി (3), ഇറ്റലി (4), കൊളംബിയ (5), ഉറുഗ്വായ് (7)), ബ്രസീല്‍ (8), ഹോളണ്ട് (9), ക്രൊയേഷ്യ (10) എന്നിവയാണ് ആദ്യപത്തിലുള്ള മറ്റു ടീമുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :