പൊരുതിയത് ഗീതു മാത്രം, കൊറിയ മുന്നില്‍

നാഗസാക്കി| WEBDUNIA|
ഏഷ്യന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്‍റില്‍ രണ്ടാം ജയത്തോടെ ദക്ഷിണ മുന്നിലെത്തി. ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കൊറിയ മുന്നിലേക്ക് കുതിച്ചത്. നിലവിലെ ചാമ്പ്യന്‍‌മാരായ ചൈനയെ ആദ്യമത്സരത്തില്‍ കൊറിയ അട്ടിമറിച്ചിരുന്നു.

ഇന്ത്യന്‍ നിരയില്‍ മലയാളി താരമായ ഗീതു അന്ന ജോസ് മാത്രമാണ് കൊറിയയ്ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചത്. ഗീതു 27 പോയിന്‍റാണ് നേടിയത്. മറ്റുള്ളവര്‍ക്കാകട്ടെ രണ്ടക്കം തികയ്ക്കാന്‍ കഴിഞ്ഞില്ല.

ഇന്ത്യ കഴിഞ്ഞ ദിവസം തായ്പേയിയോടും പരാജയപ്പെട്ടിരുന്നു. തായ്‌പേയിയോടും ഗീതു തിളങ്ങിയിരുന്നു. അന്ന് 18 പോയിന്‍റായിരുന്നു ഗീതുവിന്‍റെ സമ്പാദ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :