അസ്‌ലംഷാ ഹോക്കി: ഇന്ത്യ ആറാമത്

ഇപ്പോ| WEBDUNIA|
PRO
PRO
സുല്‍ത്താന്‍ അസ്‌ലംഷാ ഹോക്കി ടൂര്‍ണമെന്റില്‍ പിന്നെയും തോറ്റു. ഇതോടെ ഹാട്രിക്‌ കിരീടസ്വപ്‌നവുമായി മത്സരത്തിനെത്തിയ ഇന്ത്യയ്ക്ക് ആറാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയയോട്‌ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്‌ ഇന്ത്യ തോറ്റത്‌. ആദ്യപകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്നു. ഇടവേള കഴിഞ്ഞ വിക്രംപിള്ള ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യയ്ക്ക് കളിയിലേക്ക് തിരിച്ചു വരാനായില്ല. കഴിഞ്ഞ വര്‍ഷത്തെ സംയുക്തജേതാക്കളാണ് ഇന്ത്യയും കൊറിയയും.

അതേസമയം ഫൈനലില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച്‌ ഓസ്‌ട്രേലിയ അസ്‌ലംഷാ ഹോക്കി കിരീടം നേടിയിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട ഫൈനലില്‍ 3-2നാണ് ഓസീസ് വിജയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :