പ്രതിഭാ പാട്ടീല്‍ ദക്ഷിണ കൊറിയയിലേക്ക്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു. നയതന്ത്ര തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായാണ് പ്രതിഭാ പാട്ടീലിന്റെ സന്ദര്‍ശനം. ആണവ സഹകരണം, പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

ദക്ഷിണ കൊറിയയുമായി മികച്ച ബന്ധം ഇന്ത്യ കാത്തുസൂക്ഷിക്കുന്നുണ്ട്. ദക്ഷിണ കൊറിയ പ്രസിഡന്റ്‌ ലീ മ്യുങ്ങ്ബാക്ക്‌ 2010-ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

ഒരാഴ്ചത്തെ വിദേശപര്യടനത്തിനാണ് പ്രതിഭാ പാട്ടീല്‍ യാത്ര തിരിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച അവര്‍ മംഗോളിയയിലേക്ക് പോവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :