പട്ടാളഭരണകാലത്ത് പെലെക്കെതിരെ അന്വേഷണം നടത്തിയതായി രേഖകള്‍

സാവോ പോളോ| WEBDUNIA|
PRO
1964-85 കാലഘട്ടത്തിലെ ബ്രസീലിലെ പട്ടാള ഭരണകാലത്ത് ഫുട്ബോള്‍ ഇതിഹാസം പെലെക്കെതിരെ അന്വേഷണം നടത്തിയിരുന്നതായി രേഖകള്‍.

30,000 ഓളം ഫയലുകളാണ് പെലെയെപ്പറ്റി പട്ടാളം അന്വേഷിച്ച് തയാറാക്കിയിരുന്നത്. പെലെയുടെ വ്യക്തിപരവും കായികപരവും സാമ്പത്തികവുമായ എല്ലാവിശദാംശങ്ങളും ഈ രേഖകളിലുണ്ട്.

സാവോ പോളോയുടെ ആര്‍ക്കൈവ് ശേഖരമാണ് ഔദ്യാഗിക വെബ്സൈറ്റിലെ പോര്‍ട്ടലിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

500ഓളം ആള്‍ക്കാരാണ് പട്ടാളഭരണകാലത്ത് കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തത്. ഗായകന്‍ റൊബര്‍ട്ടോ കാര്‍ലോസിന്റെയും സാഹിത്യകാരന്‍ മൊണ്ടിയറോ റൊബര്‍ട്ടോയെക്കുറിച്ചും അന്വേഷണം നടന്നെന്നും രേഖകളിലുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :