ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന് റിക്കി പോണ്ടിംഗ്

ഹൊബാര്‍ട്ട്‌| WEBDUNIA|
PRO
രാജ്യാന്തര ക്രിക്കറ്റിലേക്കു ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്ന്‌ ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്‌. ആഭ്യന്തര ക്രിക്കറ്റിലെ സീസണിലെ മികച്ച കളിക്കാരനുള്ള അവാര്‍ഡ്‌ ഏറ്റുവാങ്ങവെയാണ് പോണ്ടിംഗ്‌ ഇത് പറഞ്ഞത്‌.

നവംബറിലാണു പോണ്ടിംഗ്‌ രാജ്യാന്തര ക്രിക്കറ്റിനോടു വിടപറഞ്ഞത്‌. ടാസ്‌മാനിയയ്‌ക്കു വേണ്ടി ഷെഫീല്‍ഡ്‌ ഷീല്‍ഡ്‌ ടൂര്‍ണമെന്റില്‍ 87.50 ശരാശരിയില്‍ 875 റണ്‍സെടുത്തതാണു പോണ്ടിംഗ്‌ മികച്ച താരമായത്‌.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും പോണ്ടിംഗ്‌ കളിക്കുന്നുണ്ട്‌. 168 ടെസ്‌റ്റുകളില്‍നിന്ന്‌ 13.378 റണ്‍സെടുത്ത പോണ്ടിംഗ്‌ ഏറ്റവും കൂടുതല്‍ റണ്‍സെടുത്തവരില്‍ രണ്ടാംസ്‌ഥാനക്കാരനാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :