“നാസി സല്യൂട്ട്“ നല്‍കിയ ഫുട്ബോള്‍ താരത്തിന് ആജീവനാന്ത വിലക്ക്

ഏഥന്‍സ്| WEBDUNIA|
PRO
ഗോളടിച്ചതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍ നാസി മാതൃകയില്‍ അഭിവാദ്യം ചെയ്ത ഗ്രീക്ക് ഫുട്ബോള്‍ താരത്തിന് ദേശീയടീമില്‍നിന്ന് ആജീവനാന്ത വിലക്ക്. എഇകെ ഏഥന്‍സിന്റെ താരം ജോര്‍ജസ് കറ്റിഡിസിനാണ് ഗ്രീസിന്റെ ഫുട്ബോള്‍ സംഘടനയായ ഇപിഒ വിലക്ക് ഏര്‍പ്പെടുത്തിയത്.

ഹിറ്റ്ലറുടെ കാലത്ത് നാസികള്‍ ചെയ്തിരുന്ന മാതൃകയില്‍ വലതുകൈ കണ്ണിനോളം ഉയരത്തില്‍ ഉയര്‍ത്തിയുള്ള അഭിവാദ്യമാണിത്. ജര്‍മനി ഉള്‍പ്പെടെ പല രാജ്യങ്ങളിലും നിലവില്‍ ഇത്തരത്തിലുള്ള അഭിവാദ്യം ക്രിമിനല്‍ കുറ്റമാണ്.

ക്ലബ് കറ്റിഡിസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഗ്രീക്ക് സൂപ്പര്‍ ലീഗില്‍ വെരിയ ക്ലബ്ബിനെതിരെ എഇകെയുടെ വിജയഗോള്‍ നേടിയപ്പോഴായിരുന്നു കറ്റിഡിസിന്റെ വക "നാസി സല്യൂട്ട്".

.നാസി ക്രൂരതയില്‍ കൊല്ലപ്പെട്ടവരെയും മനുഷ്യസ്നേഹത്തിന്റെ സന്ദേശം നല്‍കുന്ന ഫുട്ബോള്‍ എന്ന കളിയെയും അപമാനിക്കുകയാണ് കറ്റിഡിസ് ചെയ്തതെന്ന് ഇപിഒ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, നാസി മാതൃകയില്‍ അഭിവാദ്യം ചെയ്യുകയായിരുന്നില്ല താനെന്ന് കറ്റിഡിസ് പറയുന്നു. ഞാനൊരു ഫാസിസ്റ്റല്ല. നാസി മാതൃകയിലുള്ള അഭിവാദ്യമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ അങ്ങനെ ചെയ്യില്ലായിരുന്നു. രോഗബാധിതനായി ഗ്യാലറിലുണ്ടായ സഹതാരം മിച്ചലിസ് പവ്ലിസിന് ഗോള്‍ സമര്‍പ്പിക്കുകയായിരുന്നു തന്റെ മനസ്സില്‍- കറ്റിഡിസ് പറയുന്നു.

ഇന്റര്‍നെറ്റിലോ മറ്റോ കണ്ട അഭിവാദ്യരീതി അര്‍ഥം അറിയാതെ അയാള്‍ അനുകരിച്ചിരിക്കാനാണ് സാധ്യതയെന്നും ജര്‍മന്‍ പരിശീലകന്‍ ഇവാള്‍ഡ് ലീനെനും പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :