ഗോള്‍ഫ് റാങ്കിംഗ്: ടൈഗര്‍ വീണ്ടും ഒന്നാമത്

ഫ്‌ളോറിഡ| WEBDUNIA|
PRO
ഗോള്‍ഫ് റാങ്കിംഗില്‍ ടൈഗര്‍ വുഡ്‌സ് വീണ്ടും ഒന്നാമതെത്തി. അര്‍നോള്‍ഡ് പാമര്‍ ഇന്‍വൈറ്റേഷനല്‍ ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കിയാണ് 2010 ഒക്ടോബറിന് ശേഷം റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്.

ഈ ജയത്തോടെ ഏറ്റവും കൂടുതല്‍ തവണ ഒരു ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കിയ സാം സ്‌നേഡിന്റെ റെക്കോര്‍ഡിനൊപ്പമെത്തി ടൈഗര്‍ . ഇത് എട്ടാം തവണയാണ് വുഡ്‌സ് ഈ കിരീടം സ്വന്തമാക്കുന്നത്. റാങ്കിംഗില്‍ അന്‍പത്തിയെട്ടാം സ്ഥാനത്തേക്ക് വരെ പിന്തള്ളപ്പെട്ടതിനു ശേഷമാണ് ടൈഗര്‍ വുഡ്സിന്റെ ഈ തിരിച്ചുവരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :