ദുബായ് ഓപ്പണ്‍: ഫെഡറര്‍ രണ്ടാം റൌണ്ടില്‍

ദുബായ്| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (15:17 IST)
PRO
PRO
ദുബായ് ഓപ്പണ്‍ ടെന്നിസില്‍ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്സ് അപ്പായ റോജര്‍ ഫെഡറര്‍ രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു. ആന്‍റി മുറെ, ജോ വിന്‍സന്‍റ് സോംഗ എന്നിവരും രണ്ടാം റൌണ്ടില്‍ പ്രവേശിച്ചു.

ഫ്രഞ്ച് താരം മൈക്കിള്‍ ലോദ്രക്കെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ലോക മൂന്നാം നമ്പര്‍ താരമായ ഫെഡററുടെ വിജയം. ആദ്യ സെറ്റ്(6-0) 17 മിനിറ്റിനുള്ളില്‍ നേടിയ ഫെഡറര്‍ രണ്ടാം സെറ്റില്‍ ഏറെ പൊരുതേണ്ടി വന്നു. എന്നാല്‍ 7-6നു ഫെഡറര്‍ ലോദ്രയെ കീഴടക്കി.

അതേസമയം, ലോക നാലാം നമ്പര്‍ താരമായ ആന്‍റി മുറെ ജര്‍മനിയുടെ യുവതാരം മൈക്കിള്‍ ബെറര്‍ക്കെതിരെ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. 6-3, 4-6, 6-4 എന്ന സ്കോറിനായിരുന്നു മുറെയുടെ ജയം. ഫ്രഞ്ച് താരം ജോ വിന്‍സന്‍റ് സോംഗയും വെല്ലുവിളികള്‍ മറികടന്നാണു മുന്നേറിയത്. സൈപ്രസിന്‍റെ മാര്‍ക്കോസ് ബാഗ്ദാറ്റിസിനെതിരേ 7-6, 6-4 എന്ന സ്കോറിനായിരുന്നു സോംഗയുടെ വിജയം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :