ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഫെഡറര്‍ സെമിഫൈനലില്‍

മെല്‍‌ബണ്‍| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (15:19 IST)
റോജര്‍ ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ കടന്നു. അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.

പൊട്രോയെ 6-4, 6-3, 6-2 എന്നീ സെറ്റുകള്‍ക്കാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്. സെമിഫൈനലില്‍ ഫെഡറര്‍ റാഫേല്‍ നദാലിനെയോ ബെര്‍ഡികിനെയോ ആയിരിക്കും നേരിടുക.

പതിനാറ് തവണ ഗ്രാന്‍ഡ് സ്ലാം നേടി റെക്കോര്‍ഡിട്ട താരമാണ് ഫെഡറര്‍. 2010ലാണ് ഫെഡറര്‍ ഏറ്റവും ഒടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :