ഫെഡററും നദാലും നേര്‍ക്കുനേര്‍

മെല്‍ബണ്‍| WEBDUNIA| Last Modified ബുധന്‍, 25 ജനുവരി 2012 (11:03 IST)
റോജര്‍ ഫെഡററും റാഫേല്‍ നദാലും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിഫൈനലില്‍ നേര്‍ക്കുനേര്‍. യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രൊയെ പരാജയപ്പെടുത്തിയാണ് ഫെഡറര്‍ സെമിഫൈനലിലെത്തിയത്. അതേസമയം തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തിയാ‍ണ് നദാല്‍ സെമിഫൈനലിലെത്തിയത്.

ഫെഡറര്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പോട്രൊയെ 6-4, 6-3, 6-2 എന്നീ സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. നദാല്‍ 6-7, 7-6, 6-4, 6-3 എന്നീ സെറ്റുകള്‍ക്കാണ് തോമസ് ബെര്‍ഡിച്ചിനെ പരാജയപ്പെടുത്തിയത്.

വനിതാ സിംഗിള്‍സില്‍ അസാരങ്ക സെമിഫൈനലിലെത്തി. അഗ്നീഷ്യ റഡ്വാന്‍സ്കയെ പരാജയപ്പെടുത്തിയാണ് അസരാരങ്ക സെമിഫൈനലിലെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :