ജൂനിയര്‍ ഹോക്കി: ഇന്ത്യ സെമിയില്‍

മലാക്ക| WEBDUNIA|
PRO
PRO
ജൂനിയര്‍ ഏഷ്യാകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍െറ സെമിഫൈനലില്‍ ഇന്ത്യ ഇടംപിടിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചൈനയെ തറപറ്റിച്ചാണ് ഇന്ത്യ ഏഴാമത് ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ ഷിപ്പിന്റെ സെമിഫൈനലില്‍ കയറിയത്.

വ്യാഴാഴ്ച നടക്കുന്ന സെമിഫൈനലില്‍ ആതിഥേയരായ മലേഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്ഥാനും ദക്ഷിണ കൊറിയയുമാണ് സെമിയില്‍ മാറ്റുരയ്ക്കുന്ന മറ്റ് രണ്ട് ടീമുകള്‍.

രണ്ടു ജയവും ഒരു സമനിലയുമായി ഏഴു പോയന്‍േറാടെ ഗ്രൂപ്പില്‍ രണ്ടാമതെത്തിയാണ് ഇന്ത്യ അവസാന നാലില്‍ കടന്നത്. പാകിസ്ഥാനാണ് ഗോള്‍ ശരാശരിയില്‍ ഒന്നാം സ്ഥാനത്ത്. ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമെന്നാണ് പ്രതീക്ഷ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :