ധ്യാന്‍‌ചന്ദിന്റ് പേരില്‍ ലണ്ടനില്‍ ട്യൂബ് സ്റ്റേഷന്‍

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടനിലെ ഭൂഗര്‍ഭ റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇന്ത്യന്‍ ഹോക്കി ഇതിഹാസങ്ങളുടെ പേര്. ഇന്ത്യന്‍ ഒളിമ്പ്യന്മാരായ ധ്യാന്‍ചന്ദ്, സഹോദരന്‍ രൂപ്‌സിംഗ്, ലെസ്ലി വാള്‍ട്ടര്‍ ക്ലോഡിയസ് എന്നിവരുടെ പേരുകളാണ് ലണ്ടനിലെ മൂന്ന് ട്യൂബ് സ്‌റ്റേഷനുകള്‍ക്ക് ഇടുന്നത്. ഒളിംപിക്‌സിന്റെ ഭാഗമായാണ് ഈ നടപടി.

ലണ്ടനിലെ 361 ട്യൂബ് സ്‌റ്റേഷനുകളെയാണ് പ്രമുഖ ഒളിമ്പ്യന്‍‌മാരുടെ പേരില്‍ പുനര്‍നാമകരണം ചെയ്യുന്നത്. ആറു ഹോക്കി താരങ്ങളുടെ പേരാണ് ഇതിനായി പരിഗണിച്ചത്. ഇതില്‍ തന്നെ മൂന്നുപേര്‍ ഇന്ത്യക്കാരാണെന്നത് രാജ്യത്തിന് അഭിമാനിക്കാന്‍ വകനല്‍കുന്നു. വാറ്റ്‌ഫോഡ് ജംഗ്ഷനാണ് ധ്യാന്‍ചന്ദിന്റെ പേരില്‍ പുനര്‍നാമകരം ചെയ്യപ്പെട്ടത്. വാറ്റ്‌ഫോഡ് ഹൈ സ്ട്രീറ്റ് ഇനി മുതല്‍ രൂപ്‌സിംഗിന്റെയും ബുഷെ ക്ലോഡിയസിന്റെയും പേരില്‍ അറിയപ്പെടും.

ബെര്‍ലിന്‍ ഒളിമ്പിക്സിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ജര്‍മനി ഒരു തെരുവിന് നേരത്തെ ധ്യാന്‍ചന്ദിന്റെ പേരു നല്‍കിയിരുന്നു. ഹോക്കി ഇതിഹാസമായ ധ്യാന്‍‌ചന്ദ് 1979ലാണ് മരിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിമ്പ്യനും ധ്യാന്‍‌ചന്ദിന്റെ സഹോദരനുമായ രൂപ്‌സിംഗ് 1977ലും മരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :