വനിതാ ഹോക്കി: ഇന്ത്യക്ക് വെങ്കലം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ചതുര്‍ രാഷ്ട്ര വനിതാ ഹോക്കി ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യ യു എസ് എയെ തകര്‍ത്ത് വെങ്കലം നേടി. യു എസ് എയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ടീം മൂന്നാം സ്ഥാനം നേടിയത്.

മത്സരത്തിന്റെ നാല്‍‌പതാം മിനിറ്റില്‍ മിഡ് ഫീല്‍ഡര്‍ ദീപികയുടെ സ്റ്റിക്കില്‍ നിന്ന് നേടിയ ഏക ഗോളാണ് ഇന്ത്യയ്ക്ക് വെങ്കലം നേടിക്കൊടുത്തത്.

ആദ്യ പാദ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ നാലാം സ്ഥാനത്തായിരുന്നു.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :