ജീവന്‍ പണയം വച്ച് കളിക്കുന്ന ചില കളികള്‍

PRO
ഉയരത്തില്‍ നിന്നും കണ്ണുമടച്ച് ചാടുന്ന ബേസ് ജമ്പിംഗ്

അത്യന്തം അപകടം പിടിച്ച ഈ കളി പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട് എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ ഈ ഉയരച്ചാട്ടത്തിന് ആരാധകര്‍ ഏറെയാണ്. ഉയര്‍ന്ന പാലങ്ങള്‍, കെട്ടിടം,കൊടുമുടികള്‍ എന്നിവയില്‍ നിന്നും താഴേക്ക് ചാടുകയും ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പ് പാരച്യൂട്ടിന്റെ സഹായത്തോടെ വീഴ്ച തടയുകയുമാണ് പതിവ്.

സ്കൈ ഡൈവിംഗ് എന്ന കായിക വിനോദത്തേക്കാള്‍ അപകടകരമായ സാഹസിക വിനോദമാണ് പക്ഷേ ബേസ് ജമ്പിംഗ്. കാരണം സ്കൈ ഡൈവിംഗ് വളരെ ഉയരത്തില്‍ നിന്നായതിനാല്‍ താഴേക്കുള്ള വരവിന്റെ ഗതി ഏകദേശം നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ ബേസ് ജമ്പിംഗ് അധികം ഉയരമില്ലാത്ത സ്ഥലങ്ങളില്‍ നിന്നായതിനാല്‍ ചിലപ്പോള്‍ പാര്‍ച്യൂട്ട് തുറക്കുന്നതിനു മുന്‍പ് താഴെയെത്താന്‍ സാധ്യതയുണ്ട്. 160 ഓളം പേരാണ് അടുത്തെയിടെ മത്സരത്തിനിടെ ഇങ്ങനെ മരണപ്പെട്ടത്.

കാളപ്പോര്

സ്പെയിനിന്റെ ദേശീയ വിനോദമാണ് കാളപ്പോര് അഥവാ ക്വോറിദ. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ക്വോറിദയുടെ സീസണ്‍. അല്‍ഫോന്‍സ് രാജാവിന്റെ കിരീടധാരണം ആഘോഷിക്കാനാണ് ആദ്യമായി ഒരു കാളപ്പോര് നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.

മത്സരത്തില്‍ ആദ്യം രണ്ട് പോരാളികള്‍ (പിക്ദോര്‍)കാളയെ മുറിവേല്‍പ്പിച്ച് ശൗര്യം കൂട്ടും. പിന്നീട് അംഗവസ്ത്രങ്ങളും ആയുധങ്ങളുമായി കാളപ്പോരുകാരന്‍ (മറ്റദോര്‍) എത്തും. അവസാനം കുത്തുകൊണ്ട് കാള ചത്തുവീഴും

പോരാളിക്ക് പരമ്പരാഗത സമ്മാനമായി കാളയുടെ കാതും വാലും സംഘാടകര്‍ അറുത്ത് നല്‍കും. സ്പെയിനിലെ കാനറി ദ്വീപാണ് കാളപ്പോര് നിയമപരമായി നിരോധിച്ച മറ്റൊരു സ്ഥലം. ബാഴ്‌സലോണയിലെ ലാസ് അരീനാസ് റിങ് 1970ല്‍ത്തന്നെ പൂട്ടിയിട്ടുണ്ട്. 2007-2010 കാലയളവില്‍ ഇവിടെ കാളപ്പോരുകളുടെ എണ്ണത്തില്‍ 34ശതമാനം കുറവാണുണ്ടായത്. ഈ കായിക വിനോദത്തിനെതിരെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു.

അടുത്ത പേജ്- ജെല്ലിക്കെട്ടഎന്ക്രൂരവിനോദ
ചെന്നൈ| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :