മഡ്ഗാവ്|
WEBDUNIA|
Last Modified ബുധന്‍, 19 മാര്‍ച്ച് 2014 (09:59 IST)
PRO
എഎഫ്സി കപ്പ് ഫുട്ബോളില്‍ ഗോവ ചര്‍ച്ചില്‍ ബ്രദേഴ്സ് സിംഗപ്പൂര്‍ ക്ലബ് ഹോം യുണൈറ്റഡിനെ 3-1ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇ ലീഗ് മല്‍സരത്തില്‍ അനായാസ വിജയമായിരുന്നു ചര്‍ച്ചിലിന്റേത്.
പത്താം മിനിറ്റില്‍ സിംഗപ്പൂര്‍ ക്ലബ്ബിനുവേണ്ടി ക്വി ലി ഗോള്‍ നേടി. എന്നാല്‍ ആറുമിനിറ്റിനു ശേഷം അന്തോണി വോള്‍ഫ് ചര്‍ച്ചിലിനു സമനില നല്‍കി. 26-മത് മിനിറ്റില്‍ രാജു യുംനം, 91-മത് മിനിറ്റില്‍ പകരക്കാരന്‍ ബല്‍വന്ത് സിങ് എന്നിവര്‍കൂടി ഗോള്‍ നേടി സ്കോര്‍ പട്ടിക പൂര്‍ത്തിയാക്കി. മൂന്നുകളിയില്‍നിന്നു ചര്‍ച്ചിലിന് ആറുപോയിന്റായി.