പാകിസ്ഥാന് വിജയം

ഫത്തുള്ള| WEBDUNIA| Last Modified വെള്ളി, 28 ഫെബ്രുവരി 2014 (09:58 IST)
PRO
ഏഷ്യാകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് വന്‍ വിജയം. വ്യാഴാഴ്ച ഖാന്‍ സാഹബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 72 റണ്‍സിനാണ് പാകിസ്ഥാന്‍ അഫ്ഗാനെ തോല്‍‌പ്പിച്ചത്.

നേരത്തെ ശ്രീലങ്കയോട് പാകിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച പാകിസ്ഥാന്‍ ഒറ്റയാള്‍ പോരാട്ടത്തിലൂടെ കരകയറ്റിയ മധ്യനിര ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ ഉമര്‍ അക്മലാണ് (102 നോട്ടൗട്ട്) പാകിസ്ഥാന്റെ രക്ഷകന്‍.

24മത് ഓവറില്‍ ക്രീസിലെത്തിയ അക്മല്‍ കരിയറിലെ രണ്ടാം ഏകദിന സെഞ്ച്വറി തികച്ച് ടീമിന് ഭദ്രമായ സ്‌കോര്‍ സമ്മാനിച്ചു. അക്മലാണ് കളിയിലെ കേമന്‍. സ്‌കോര്‍: പാകിസ്ഥാന്‍ 50 ഓവറില്‍ 8ന് 248; അഫ്ഗാനിസ്ഥാന്‍ 47.2 ഓവറില്‍ 176ന് പുറത്ത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :