റോജര്‍ ഫെഡറിന് വിജയം

ദുബായ്‌| WEBDUNIA|
PRO
റോജര്‍ ഫെഡററിന്‌ ദുബായ്‌ ഡ്യൂട്ടി ഫ്രീ ടെന്നിസില്‍ വിജയത്തുടക്കം. ബെഞ്ചമിന്‍ ബെക്കറിനെ നേരിട്ടുള്ള സെറ്റില്‍(6-1, 6-4) പരാജയപ്പെടുത്തി.

വനിതകളില്‍ അമേരിക്കക്കാരി വീനസ്‌ വില്യംസ്‌ ചാംപ്യനായി. ഫൈനലില്‍ ആലിസ്‌ കോര്‍ണറ്റിനെ നേരിട്ടുള്ള സെറ്റില്‍(6-3, 6-0)തോല്‍പ്പിച്ചു. മൂന്നാം തവണയാണ്‌ വീനസ്‌ കിരീടമണിയുന്നത്‌.

ഡബിള്‍സില്‍ ഇന്ത്യയുടെ റോഹന്‍ ബൊപ്പണ്ണ-എ. ഖുറേഷി(പാക്ക്‌) സഖ്യം ഡെവിഡങ്കോ-ഹനസ്ക്യു സഖ്യത്തെ തോല്‍പ്പിച്ചു(6-1, 5-7, 10-8).

യുഎഇ വൈസ്‌ പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്‌ ഭരണാധികാരിയുമായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്‌തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ ദുബായ്‌ ഡ്യൂട്ടി ഫ്രീയാണ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിക്കുന്നത്‌.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :