കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 27 ഫെബ്രുവരി 2014 (12:12 IST)
PRO
ഫെഡറേഷന്‍ കപ്പ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വിജയത്തുടക്കം. കിഴക്കമ്പലം ജിമ്മി ജോര്‍ജ്ജ് സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ പുരുഷവിഭാഗത്തില്‍ പഞ്ചാബിനെ 25-21, 19-25,25-19, 22-25, 15-11 നാണ് കേരളം കീഴടക്കിയത്.
അഞ്ചു സെറ്റു നീണ്ട പോരാട്ടത്തില്‍ പ്രധാന ഘട്ടങ്ങളില്‍ അന്താരാഷ്ട്ര താരം ടോം ജോസഫിന്റെ മിന്നുന്ന പ്രകടനമാണ് കേരളത്തിന് വിജയം സമ്മാനിച്ചത്. ടോം തന്നെയാണ് കളിയിലെ മികച്ച താരവും.