ഒരുമിച്ച് ഉയരങ്ങള്‍ കീഴടക്കാന്‍ താരവിവാഹം

കോട്ടയം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
പോള്‍വാള്‍ട്ട്‌ ദേശീയ ചാമ്പ്യന്‍ കെ പി ബിമിനും ലോംഗ്‌ജമ്പിലേയും ട്രിപ്പിള്‍ ജമ്പിലേയും രാജ്യാന്തര താരമായ എം എ പ്രജുഷയും വിവാഹിതരായി.

പാലാ ചിറ്റാര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ നടന്ന വിവാഹത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ പത്മിനി തോമസ്‌, രാജ്യാന്തര താരം പ്രീജ ശ്രീധരന്‍, സായി കോച്ച്‌ ജോയി ജോസഫ്‌, പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കുര്യാക്കോസ്‌ പടവന്‍ തുടങ്ങി കായിക, സാമൂഹിക രംഗത്തെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. പാലാ പോണാട്‌ കുഴിയടിയില്‍ പോളിന്റെയും ശ്യാമളയുടെയും മകനാണു കെ പി ബിമിന്‍. ചാലക്കുടി ചാരുപടി ആലത്തൂര്‍ മാളിയേക്കല്‍ ആന്റണിയുടെയും ആനീസിന്റെയും മകളാണു പ്രജുഷ.

സംസ്ഥാന സ്‌പേര്‍ട്‌സ് കൌണ്‍സിലിന്റെ മികച്ച കായിക​താരത്തിനുളള ഈ വര്‍ഷത്തെ ജി വി രാജാ അവാര്‍ഡിന് പ്രജുഷയാണ് അര്‍ഹയായിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :