കരുനീക്കങ്ങള്‍ക്ക് ഉടന്‍ അവസാനമുണ്ടാകില്ലെന്ന് ആനന്ദ്‌

ചെന്നൈ| WEBDUNIA|
PRO
രാജ്യാന്തര ചെസ്‌ മത്സരങ്ങളില്‍നിന്ന്‌ അടുത്തിടെ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്‌ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌. 2014 ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ കിരീടം നിലനിര്‍ത്തുകയാണെന്നു തന്റെ ലക്ഷ്യമെന്നും ആനന്ദ്‌ വ്യക്‌തമാക്കി.

മോസ്‌കോയില്‍ നടന്ന ലോകചാമ്പന്‍്യഷിപ്പ്‌ ഫൈനലില്‍ ഇസ്രായേലിന്റെ ബോറിസ്‌ ജെല്‍ഫാന്‍ഡിനെ തോല്‍പ്പിച്ചാണ്‌ ആനന്ദ്‌ കിരീടം നേടിയത്‌. അഞ്ചാം തവണയാണ്‌ ആനന്ദ്‌ ലോകചാമ്പ്യനായത്. 42 കാരനായ ആനന്ദ്‌ ഫിഡെ ലോകറാങ്കിംഗില്‍ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ്‌. യുക്രൈയിന്റെ വാസിലി ഇവാന്‍ചുക്കാണ്‌ ആനന്ദിനെക്കാള്‍ പ്രായം കൂടിയ താരം.

ലോകറാങ്കിംഗില്‍ ഒന്നാമനായ നോര്‍വേയുടെ മാഗ്നസ്‌ കാള്‍സണിന്‌ 21 വയസേയുള്ളു. നിലവിലെ റാങ്കിംഗില്‍ ആറാം സ്‌ഥാനക്കാരനാണ്‌ ആനന്ദ്‌. 1988 ലാണ്‌ ആനന്ദിനു ഗ്രാന്‍മാസ്‌റ്റര്‍ പദവി ലഭിക്കുന്നത്‌. അഞ്ച്‌ ലോക ചാമ്പ്യന്‍ഷിപ്പ്‌ കിരീടങ്ങള്‍ കൂടാതെ ആറ്‌ ചെസ്‌ ഓസ്‌കാര്‍ കിരീടങ്ങളും നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :