ഓപ്പണ്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പ്‌: റെയില്‍വേ ചൂളം വിളി തുടരുന്നു

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അമ്പത്തിരണ്ടാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ ചൂളം വിളിച്ചു പായുന്നു. ബുധ്നാഴ്ച കഴിഞ്ഞപ്പോള്‍ 239പോയിന്റുമായാണ്‌ റെയില്‍വേയുടെ കുതിപ്പ്‌. 91പോയിന്റുമായി സര്‍വീസസ്‌ രണ്ടാംസ്‌ഥാനത്തുണ്ട്‌.

77 പോയിന്റുള്ള ഒ എന്‍ ജി സി. മൂന്നാമതും 35 പോയിന്റുള്ള കേരളം നാലാമതുമാണ്‌. പുരുഷ വിഭാഗത്തില്‍ 91 പോയിന്റുമായി സര്‍വീസസ്‌ മുന്നിലാണ്‌. 85 പോയിന്റുള്ള റെയില്‍വേ രണ്ടാമതാണ്‌. ഒ എന്‍ ജി സി. 48 പോയിന്റുമായി മൂന്നാമതുണ്ട്‌. നാലു പോയിന്റ്‌ മാത്രം നേടിയ കേരളം പന്ത്രണ്ടാമതാണ്‌. വനിതാ വിഭാഗത്തില്‍ 154 പോയിന്റ്‌ നേടിയ റെയില്‍വേസ്‌ തകര്‍പ്പന്‍ കുതിപ്പു തുടര്‍ന്നു. 31 പോയിന്റുള്ള കേരളമാണു രണ്ടാമത്‌. 29 പോയിന്റുമായി ഒ എന്‍ ജി സി. പിന്നിലുണ്ട്‌.

റെയില്‍വേയുടെ മലയാളി താരം എം എ. പ്രജുഷയ്‌ക്കു വെങ്കലം കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്നു. 12.86 മീറ്റര്‍ ചാടിയാണു പ്രജുഷ വെങ്കലം നേടിയത്‌. വനിതകളുടെ 3000 മീറ്റര്‍ സ്‌റ്റീപ്പിള്‍ചേസില്‍ കേരളത്തിന്റെ എം.വി. രമേശ്വരി വെങ്കലം നേടി. 11 മിനിട്ട്‌ 21.74 സെക്കന്‍ഡിലാണു രമേശ്വരിയുടെ ഫിനിഷ്‌. മലയാളിയായ ജോസഫ് സി എബ്രഹാമിന് 400 മീറ്ററില്‍ സ്വര്‍ണം നേടുകയും ചെയ്തു. ഒളിമ്പിക്സിന് മെഡല്‍ നഷ്ടമായതിന്റെ മധുര പ്രതികാരമായിരുന്നു ജോസഫിന്റെ സ്വര്‍ണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :