എന്‍ ബി എ ചലഞ്ച്‌ ചാമ്പ്യന്‍ഷിപ്പ്‌ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
മൂന്നാമത്‌ മഹീന്ദ്ര എന്‍ ബി എ ചലഞ്ച്‌ നാഷണല്‍ ചാമ്പ്യന്‍ഷിപ്പ്‌ ന്യൂഡല്‍ഹിയിലെ ത്യാഗരാജ സ്‌റ്റേഡിയത്തില്‍ ഒക്‌ടോബര്‍ നാലു മുതല്‍ ഏഴു വരെ നടക്കും. നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍, മഹീന്ദ്ര, ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിലാണു ടൂര്‍ണമെന്റ് നടക്കുന്നത്.

മഹീന്ദ്ര എന്‍ ബി എ ചലഞ്ച്‌ അഞ്ചു നഗരങ്ങളില്‍ നടത്തിയ ടൂര്‍ണമെന്റുകളിലെ വിജയികളാണു നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുക. സീനിയര്‍, അണ്ടര്‍ 18 വിഭാഗങ്ങളായാണു മത്സരം നടക്കുന്നത്. പുരുഷ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ കസ്‌റ്റംസ്‌ ആന്‍ഡ്‌ സെന്‍ട്രല്‍ എക്‌സൈസ്‌ കൊച്ചിയും വനിതാ വിഭാഗത്തില്‍ കെ എസ്‌ ഇ ബിയും മത്സരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :