ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്സ്: റെയി‌ല്‍‌വേ ജേതാക്കള്‍

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അമ്പത്തിരണ്ടാമത്‌ ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേ കിരീടം നേടി, 327 പോയിന്റുമായാണ്‌ റെയി‌ല്‍‌വേ ചാമ്പ്യന്‍മാരായത്‌. 138പോയിന്റുമായി സര്‍വീസസ്‌ രണ്ടാംസ്‌ഥാനത്തെത്തി. ഒഎന്‍ജിസി 114പോയിന്റുമായി മൂന്നാംസ്‌ഥാനം ഉറപ്പാക്കി എല്‍ഐസി നാലാംസ്‌ഥാനവും തമിഴ്‌നാട്‌ അഞ്ചും സ്‌ഥാനങ്ങള്‍ നേടി.

മല‌യാളികളുടെ മികവില്‍ റെയി‌ല്‍‌വേ കിരീടം നേടിയപ്പോള്‍ 47 പോയിന്റ്‌ മാത്രം നേടിയ കേരളം ആറാംസ്‌ഥാനത്താണ്‌.
പുരുഷ വിഭാഗത്തില്‍ 138 പോയിന്റുമായി സര്‍വീസസ്‌ മുന്നിലെത്തി. 119 പോയിന്റ്‌ നേടിയ റെയില്‍വേസ്‌ രണ്ടാമതാണ്‌. ഒഎന്‍ജിസി 72പോയിന്റോടെ മൂന്നാംസ്‌ഥാനം ഉറപ്പാക്കി. ഏഴു പോയിന്റ്‌ മാത്രം നേടിയ കേരളം പതിനൊന്നാമതായി. വനിതാ വിഭാഗത്തില്‍ 40 പോയിന്റ്‌ നേടി കേരളം മൂന്നാമതായി.

208 പോയിന്റ്‌ നേടിയ റെയില്‍വേസാണ്‌ ഒന്നാമത്‌. ഒ എന്‍ ജി സി. 42 പോയിന്റ്‌ നേടി രണ്ടാമതായി. വനിതകളുടെ 800 മീറ്ററില്‍ ഒളിമ്പിക് സെമിഫൈനലിസ്റ്റായ മലയാളി താരം ടിന്റു ലൂക്ക സ്വര്‍ണം നേടി. രണ്ടുമിനിട്ട് 04.09 സെക്കന്‍ഡിലാണ് റെയില്‍വേ താരമായ ടിന്റു സ്വര്‍ണം നേടിയത്. ടിന്റുവാണ് മീറ്റിലെ മികച്ച വനിതാ താരവും. കഴിഞ്ഞ ദിവസം ഹൈജമ്പില്‍ മീറ്റ് റെക്കോര്‍ഡ് നേടിയ സര്‍വീസസിന്റെ മലയാളി ജിതിന്‍ സി. തോമസാണ് മികച്ച പുരുഷ അത്‌ലറ്റ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :