റഷ്യന്‍ ടെന്നീസ്‌താരം അന്ന കൂര്‍ണിക്കോവ ഒടുവില്‍ എന്റിക് ഇഗ്‌ളേഷ്യാസുമായി വിവാഹം കഴിച്ച് ജീവിക്കാന്‍ തീരുമാനിച്ചു.2003 ല്‍ ടെന്നീസിനോട് വിട പറഞ്ഞ കുര്‍ണ്ണിക്കോവ, ലാറ്റിന്‍ ഗായകനായ ബോയ്ഫ്രണ്ട് എന്‍റിക്കുമൊത്ത് ലോസാഞ്ചസിലായിരുന്നു താമസം.
12 വര്‍ഷമായി പ്രണയം തുടരുന്ന ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. എന്നാല്‍ വിവാഹ ചടങ്ങാക്കാന്‍ എന്റിക് വിസമ്മതം കാട്ടുകയായിരുന്നു. എന്നാല്‍ എന്റിക് സമ്മതം മൂളിയെന്നും വിവാഹത്തിനായി സെലിബിരികളെ ക്ഷണിക്കാന്‍ തുടങ്ങിയെന്നും സൂചനയുണ്ട്.
ഗായിക നിക്കോള്‍ ഷെര്‍സിംഗര്‍, എഫ് വണ്‍ താരം ലൂയിസ് ഹാമില്‍ട്ടണ്‍, പാട്ടുകാരിയും നടിയുമായി ജന്നിഫര്‍ ലോപ്പസ്, നടി ഇവാ ലോംഗോറിയ, ഫുട്‌ബോള്‍ താരം ഡേവിഡ്- വിക്‌ടോറിയാ ദമ്പതികള്‍ എന്നിവരെയെല്ലം കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്.
വിവാഹത്തിന് താരം 30 ലക്ഷം പൗണ്ട് വില മതിക്കുന്ന ഡയമണ്ട് പതിച്ച വിവാഹമോതിരം കൈമാറുമെന്നും റിപ്പോര്‍ട്ടുണ്ട്. കുര്‍ണിക്കോവ ടെന്നീസിനേക്കാള്‍ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ടാണ് ശ്രദ്ധാകേന്ദ്രമായത്.