പോത്തിറച്ചി കഴിച്ചാല്‍ വയറ്റില്‍ നിന്നും കുതിര കരയും!

ലണ്ടന്‍| WEBDUNIA|
PRO
യൂറോപ്പില്‍ വിതരണം ചെയ്ത പോത്തിറച്ചിയില്‍ കുതിരയുടെ ഡിഎന്‍എ സാന്നിധ്യം അഞ്ചു ശതമാനത്തോളമുണ്ടെന്നു കണ്ടെത്തല്‍.

ഇറച്ചിയില്‍ കുതിരകള്‍ക്കു കുത്തിവയ്ക്കുന്ന നിരോധിത മരുന്നിന്‍റെ സാന്നിധ്യവും ഉണ്ടായിരുന്നു. യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളില്‍ മൂന്നു മാസം നീണ്ട പരിശോധനകള്‍ക്കൊടുവിലാണ് ഇവ കണ്ടെത്തിയത്.

4,144 സാംപിളുകള്‍ പരിശോധിച്ചതില്‍ 193 എണ്ണത്തില്‍ കുതിരയിറച്ചിയുടെ സാന്നിധ്യം വ്യക്തമായി. 3,115 സാംപിളുകളില്‍ കുതിരയ്ക്കു നല്‍കുന്ന മരുന്നിന്‍റെ സാന്നിധ്യവും കണ്ടെത്തി.

ജനുവരിയിലാണ് വിവിധ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്കു വച്ച പോത്തിറച്ചി അടങ്ങിയ ഭക്ഷണത്തില്‍ കുതിരയിറച്ചിയുടെ സാന്നിധ്യം കണ്ടെത്തിയത്. ബ്രിട്ടനിലും അയര്‍ലണ്ടിലും വില്‍പന നടത്തിയ മാട്ടിറച്ചി ഉല്‍പന്നങ്ങളില്‍ കുതിരയിറച്ചിയുടെയും പന്നിയിറച്ചിയുടെയും അംശങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

മാട്ടിറച്ചി ഉല്‍പന്നങ്ങളായ ബര്‍ഗറില്‍ കുതിരയിറച്ചിയും പന്നിയിറച്ചിയും കൂടിയ തോതില്‍ ഉള്ളതായി അയര്‍ലണ്ടിലെ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :