ബോസ്‌റ്റണ്‍ സ്ഫോടനം; ലണ്ടന്‍ മാരത്തണിനും സുരക്ഷ

ലണ്ടന്‍| WEBDUNIA| Last Modified ബുധന്‍, 17 ഏപ്രില്‍ 2013 (09:44 IST)
PRO
അമേരിക്കയിയിലെ ബോസ്‌റ്റണില്‍ നടന്ന മാരത്തണ്‍ മത്സരത്തിനിടെ ബോംബ്‌ സ്‌ഫോടനമുണ്ടായ സാഹചര്യത്തില്‍ ലണ്ടന്‍ മാരത്തണിനും കനത്ത സുരക്ഷ.

അത്യാഹിതങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വന്‍ മുന്‍‌കരുതലുകള്‍ ഒരുക്കിയതായി ലണ്ടന്‍ മാരത്തണ്‍ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ നിക്‌ ബിറ്റല്‍. ഞായറാഴ്‌ചയാണു ലണ്ടന്‍ മാരത്തണ്‍ നടക്കുക.

ലോകത്തിലെ ഏറ്റവും വലിയ മാരത്തണ്‍ മത്സരങ്ങളില്‍ ഒന്നാണ്‌ ലണ്ടന്‍ മാരത്തണ്‍. കഴിഞ്ഞ വര്‍ഷത്തെ മാരത്തണില്‍ രാജ്യാന്തര താരങ്ങളടക്കം 36,748 പേരാണു പങ്കെടുത്തത്‌.

കനത്ത സുരക്ഷയില്‍ മത്സരം നടക്കുമെന്നും മാരത്തണ്‍ മാറ്റിവയ്‌ക്കില്ലെന്നും നിക്‌ ബിറ്റല്‍ വ്യക്‌തമാക്കി. ബോസ്‌റ്റണ്‍ മാരത്തണ്‍ അവസാനിച്ചതിനു ശേഷമാണു ഫിനിഷിംഗ്‌ ലൈനിനടുത്തു സ്‌ഫോടനങ്ങളുണ്ടായത്‌. നിരവധിപ്പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.3 പേര്‍ മരണപ്പെടുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :