ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ റെഡിങ്ങും ക്യുപിആറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഒന്നാം ഡിവിഷനില്‍നിന്ന് പുറത്ത്.
ഒന്നാം ഡിവിഷനില്‍ തുടരാനായി രണ്ട് ടീമുകള്‍ക്കും വിജയം അനിവാര്യമായിരുന്നു. 35 മത്സരങ്ങളില്‍നിന്ന് 25 പോയിന്റ് വീതം നേടി 19, 20 സ്ഥാനങ്ങളിലാണ് റെഡിങ്ങും ക്യൂപിആറും.
മൂന്ന് മത്സരങ്ങളും ജയിച്ചാലും ക്യൂപിആറിനോ റെഡിങ്ങിനോ തരംതാഴ്ത്തല്‍ മേഖലയായ അവസാന മൂന്നു സ്ഥാനങ്ങളില്‍നിന്ന് പുറത്തുകടക്കാനാകില്ല.